പൊന്‍പാറ വെള്ളച്ചാട്ടപാറ

അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ പൊന്‍പാറ വെള്ളച്ചാട്ടപാറ ഗ്രാമപഞ്ചായത്തിലെ ഒരു വിനോദ സഞ്ചാര കേന്ദ്രമായി ഉയര്‍ത്തുന്നതിന് സാധ്യതയുള്ള പദ്ധതിയാണ്. വെള്ളച്ചാട്ടപാറ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് എത്തിചേരുന്നതിന് ഏകദേശം 4 കി.മീ ദൂരം കാല്‍നടയായി യാത്ര ചേയ്യേണ്ടതുണ്ട്.  സൈലന്‍റ് വാലി ബഫര്‍ സോണില്‍ ഉള്‍പ്പെടുന്ന വനമേഖലയോട് അടുത്ത്  ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡിലാണ് വെള്ളച്ചാട്ടപ്പാറ സ്ഥിതിച്ചെയ്യുന്നത്. ഗ്രാമപഞ്ചായത്ത് മുന്‍കൈ എടുത്ത് ഐ.ആര്‍.ടി.സി യുമായി ചേര്‍ന്ന് ജലവൈദ്യൂത പദ്ധതിയുടെ സാധ്യതാ പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 

പൊന്‍പാറ വെള്ളച്ചാട്ടപാറ