പഞ്ചായത്ത് ചരിത്രം
സാമൂഹ്യ സാംസ്‌കാരിക ചരിത്രം
പശ്ചിമഘട്ടത്തിൽ നിന്നും കുതറി ഇറങ്ങി, വെള്ളിയാർ പുഴയെ അരഞ്ഞാണമാക്കി നിമ്നോന്നതങ്ങളെ പച്ചപുതപ്പിച്ച്-അലനല്ലൂർ ഗ്രാമം. മലബാറിലെ മറ്റേതൊരു നാട്ടിൻപുറവും പോലെ നെൽകൃഷിയായിരുന്നു പ്രധാന ജീവനോപാധി. പിന്നെ കച്ചവടവും. എത്ര പറക്ക് നെൽകൃഷി ഉണ്ടുള്ളതു തന്നെയായിരുന്നു സാമൂഹ്യ ശ്രേണിയിൽ ഒരാളുടെ സ്ഥാനം നിർണ്ണയിച്ചിരുന്നത്. ഭൂരിഭാഗവും കൃഷിയിടവും പട്ടല്ലൂർ ഇല്ലത്തിൻറെയും മങ്കട കോവിലകത്തിൻ്റെയും കീഴിലായിരുന്നു. അവർ കുടിയാൻമാർക്ക് പാട്ടത്തിന് നൽകുകയും പ്രാവശ്യം പാട്ടം പിരിക്കുകയും ചെയ്‌തു. 60 ശതമാനം കന്നിമാസത്തിലും, 40 ശതമാനം മകരത്തിലും. ഇടനിലക്കാർ മുഖേനയാണ് പാട്ടം പിരിവ് നടത്തിയിരുന്നത്. ഈ ബ്രഹ്മസ്വം ഭൂമികളിൽ നിന്ന് ക്ഷേത്ര നടത്തിപ്പിന് വേണ്ടി വിട്ടുകൊടുത്ത ഭൂമിയാണ് ദേവസ്വം ഭൂമികളായി മാറിയത്.
1940 കളിൽ കാല് അണയും, അര അണയും പാട്ടമായി കൊടുത്തിരുന്നു. പ്രധാനമായും നെല്ലുതന്നെയാണ് പാട്ടമായി നൽകിവന്നത്. കർഷകത്തൊഴിലാളികൾക്ക് കൂലിയായി 3 നാരായം (ആൺ) 2 നാരായം (പെൺ) എന്നിങ്ങനെയായിരുന്നു ലഭിച്ചിരുന്നത്. പാട്ടം വാങ്ങുന്നത് പാട്ടപറയ്ക്ക് ആയിരുന്നു. പാട്ടപ്പറയ്ക്ക് മുദ്രപ്പറ എന്നും പേരുായിരുന്നു. അലനല്ലൂർ പഞ്ചായത്തിലെ ഏറ്റവും വലിയ ജന്മി മങ്കട കോവിലകം തന്നെയായിരുന്നു. 22000 പറ നെല്ല് പാട്ടവസ്‌തുവായി അവർക്കുായിരുന്നു. 6000 പറ നെല്ല് കൊള്ളുന്ന പത്തായവും അവർക്കുായിരുന്നു. കൂലിക്കാർ മുഴുവനും നെല്ല് തലച്ചുമടായാണ് കൊ കൊണ്ടു വന്നിരുന്നത്.
ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയിൽ വരുന്ന ഈ പഞ്ചായത്തിലെ കാർഷികവൃത്തി പ്രധാനമായും മഴയെ ആശ്രയിച്ചുള്ളതാണ്. ഇവിടുത്തെ പ്രധാന ജലസ്രോതസ്സുകളിൽ ഒന്നാണ് വെള്ളിയാർ പുഴ. പുഴകളേയും തോടുകളേയും കർഷകർ ജലസേചനത്തിനായി ആശ്രയിക്കുന്നു എങ്കിലും വേനൽക്കാലത്ത് ഇവയിലെ നീരൊഴുക്ക് കുറയുന്നതിനാൽ വർഷം മുഴുവൻ ഉപയോഗിക്കാവുന്ന ജലസ്രോതസ്സ് പ്രധാനമായും കുളങ്ങളാണ്.
അലനല്ലൂരിൽ 1896-ലാണ് ആദ്യമായി ഭൂസർവ്വേ നടന്നത്. മലബാർ ലഹളക്കാലത്തും മറ്റും രേഖകൾ പലതും നഷ്‌ടമായിപ്പോയതിനാൽ കർക്കിടാംകുന്നിലും എടത്തനാട്ടുകരയിലും റീ സർവ്വേ നടന്നു. 1940 കളിലാണ് എൻ. എസ്. എസ്. എസ്റ്റേറ്റ് എടത്തനാട്ടുകരയിൽ ആരംഭിക്കുന്നത്. അന്നുമുതലാണ് റബ്ബർകൃഷി തുടങ്ങിയത്.
മാളികക്കുന്നിൽ നിലവിലുായിരുന്ന എഴുത്തച്ഛൻ പള്ളിക്കൂടമായിരുന്നു ഏറ്റവും പഴയ വിദ്യാകേന്ദ്രം. 1906-ൽ സ്ഥാപിച്ച അലനല്ലൂർ എ. എം. എൽ. പി. സ്‌കൂൾ ആണ് ഏറ്റവും പഴയ സ്‌കൂൾ. 1956 ലാണ് മലബാർ ഡിസ്ട്രിക്ട്‌ട ബോർഡിൻ്റെ കീഴിൽ അലനല്ലൂരിൽ ഹൈസ്‌കൂൾ ആരംഭിക്കുന്നത്. ഇതിന് ശേഷം എടത്തനാട്ടുകര സ്‌കൂൾ നിലവിൽ വന്നു. അക്കാലത്ത് സ്‌കൂൾ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും ആൺകുട്ടികളായിരുന്നു. സ്ത്രീ വിദ്യാഭ്യാസത്തിന് പ്രോത്സാഹനം കിട്ടിത്തുടങ്ങിയത് 1960കൾക്കു ശേഷംമാണ്. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ഓർമ്മിക്കേ വ്യക്തിത്വമാണ് അലനല്ലൂരിലെ എം. പി. രാമചന്ദ്രമേനോൻ. 1956 ൽ എൻ. എസ്. എസ്. എസ്റ്റേറ്റിലെ സമരവുമായി ബന്ധപ്പെട്ട് കൊങ്ങശ്ശിരി കൃഷ്ണൻ നടത്തിയ എട്ടുദിവസം നീ നീണ്ടു നിന്ന നിരാഹാര സത്യാഹ്രഹം ഏറെ പ്രാധാന്യമർഹിക്കുന്നു. അലനല്ലൂർ പഞ്ചായത്തിലെ ഏറ്റവും വലിയ തൊഴിൽ സമരം എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണിത്. 1956 ൽ എസ്റ്റേറ്റിലെ മുഴുവൻ തൊഴിലാളികളെയും പിരിച്ചുവിട്ടതിനെതിരെ നടന്ന ഈ സമരം ഒരു വർഷത്തിലേറെ നീനിന്നു നീണ്ടുനിന്നു. മലബാർ ലഹളക്കാലത്ത് അലനല്ലൂരിലും അസ്വസ്ഥതകൾ ഉായിരുന്നു.
അലനല്ലൂർ പഞ്ചായത്ത് രൂപം കൊള്ളുന്നത് 1963 ലാണ്. ആദ്യത്തെ പഞ്ചായത്ത് പ്രസിഡൻ്റ് പാറോക്കോട് കുഞ്ഞമ്മു ഹാജിയായിരുന്നു. 1946 ലാണ് അലനല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് ആരംഭിക്കുന്നത്. ആദ്യത്തെ ബാങ്ക് പ്രസിഡൻ്റ് എം. പി. രാമചന്ദ്രമേനോൻ ആയിരുന്നു. 1930 ൽ ആയുർവേദ ആശുപത്രിയും 1961 ൽ സർക്കാർ ആശുപത്രിയും അലനല്ലൂരിൽ സ്ഥാപിക്കപ്പെട്ടു. 1939 ലാണ് അലനല്ലൂരിൽ ബസ് സർവ്വീസ് തുടങ്ങുന്നത്. ക്ഷേത്രങ്ങളും പള്ളികളും പഴയകാലം മുതലേ അലനല്ലൂരിൻരെ ചരിത്രത്തിൽ അവയുടേതായ സ്ഥാനം വഹിച്ചിട്ടുണ്ട്. ഈ പഞ്ചായത്തിൽ പ്രചാരത്തിലിരിക്കുന്ന കലാരൂപങ്ങൾ മിക്കതും അനുഷ്‌ഠാനങ്ങളുമായി ബന്ധപ്പെട്ടതാണ്. പൂതൻ തിറ, കോൽക്കളി, ചെറുമക്കളി, പുള്ളുവൻപാട്ട്, തുയിലുണർത്തുപാട്ട്, കളംപാട്ട് തുടങ്ങിയവയാണ് ഇവിടെ പ്രചാരത്തിലിരിക്കുന്ന കലാരൂപങ്ങൾ. ഇതിൽ കളംപാട്ട് നടത്തിവരുന്നത് അലനല്ലൂർ കിഴേപ്പാട്ട് പരേതനായ രാവുണ്ണിക്കുറുപ്പിൻ്റെ മകൻ സേതുമാധവനാണ്. എലുമ്പലാക്കാട്ട് മനയിലെ കലാമണ്ഡലം സതീദേവി കഥകളിയിൽ പ്രശസ്‌തയാണ്. പുള്ളുവൻപാട്ട് അവതരിപ്പിക്കുന്നത് മേലാറ്റൂരിൽനിന്നും വരുന്ന കലാകാരൻമാരാണ്. കലാസമിതിയുമായി ബന്ധപ്പെടുത്തി ഒട്ടേറെ നാടക പ്രവർത്തകരെ സംഭാവനചെയ്യാൻ പഞ്ചായത്തിനു കഴിഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിൽ മഹത്തായ പ്രവർത്തനമാണ് 1952 ൽ രൂപം കൊണ്ട അലനല്ലൂർ കലാസമിതി നടത്തിയത്. സംസ്ഥാന നിലവാരത്തിലുള്ള ഒട്ടനവധി നടൻമാരെയും ഗായകരെയും ചിത്രകാരൻമാരെയും ഗ്രാമം സംഭാവന ചെയ്‌തിട്ടുണ്ട്. ഭഗവത്ഗീത മലയാളത്തിലേക്ക് വിവർത്തനം ചെയ്‌ത ആദ്യ മുസ്‌ലീം പണ്ഡിതനായ വിദ്യാൻ ഇസ്‌ഹാക്ക് മാസ്റ്റർ, ഖുർ ആൻ മലയാളത്തിലേക്ക് തർജമചെയ്‌ത സി. എൻ. അഹമ്മദ് മൗലവി, അഖിലേന്ത്യാ പ്രശസ്‌തനായ സോപാന സംഗീത വിദ്വാൻ ഞരളത്ത് രാമപൊതുവാൾ എന്നിവർ ഈ പഞ്ചായത്തിലെ വ്യക്തികളാണ്.
മുൻകാല പ്രസിഡും, നാടക നടനും, സംവിധായകനുമായ ശിവരാമൻ മാസ്റ്റർ, നാടക നടൻ എന്ന നിലയിൽ പേരെടുത്ത പട്ടല്ലൂർ പരമേശ്വരൻ നമ്പൂതിരി മാസ്റ്റർ, ദാമോദരൻ നമ്പൂതിരിപ്പാട്, പിന്നണി ഗായികയായ ഭാവനാ രാധാകൃഷ്‌ണൻ, അത്ലറ്റായ ചാത്തോലി ഹംസ, എസ്. ബി. ടി, സന്തോഷ് ട്രോഫി ടീമിൽ ഉൾപ്പെട്ട സുഹൈൽ വി. പി., ഷനൂസ് പി. പി. തുടങ്ങി നിരവധി പ്രമുഖ ഫുട്ബാൾ താരങ്ങൾ തുടങ്ങിയവരെ കലാകായിക ലോകത്തിന് സംഭാവന ചെയ്യാൻ അലനല്ലൂരിന് കഴിഞ്ഞിട്ടുണ്ട്.
ഒന്നു തിരിഞ്ഞു നോക്കുമ്പോൾ സാമൂഹിക, സാംസ്‌കാരിക, കലാ-കായിക ലോകത്ത് അലനല്ലൂരിന്‍റെ ചരിത്രം എന്നും എടുത്തു പറയാവുന്നതാണ്.