ഞെറളം
പാലക്കാട് മണ്ണാര്‍ക്കാട് താലൂക്കില്‍ അലനല്ലൂര്‍ പഞ്ചായത്തിലെ മാളിക്കുന്ന് എന്ന പ്രദേശത്താണ് ഞരളത്ത് ശ്രീരാമസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാലക്കാട് ജില്ലയിലെ ഏറ്റവും വലിയ വട്ടശ്രീകോവിലാണ് ഇവിടെയുള്ളത്. നളന് പ്രതിഷ്ഠിച്ച ക്ഷേത്രം നളപുരം പിന്നീട് ഞരളം ആയി. പട്ടാഭിരാമനാണ് പ്രതിഷ്ഠ. പട്ടാഭിഷേക സമയത്ത് ലക്ഷ്മണനും, ഭരതനും, ശത്രുഘ്നനും കൂടെയുള്ളതിനാല്‍ ഇവിടുത്തെ ദര്‍ശനം നാലമ്പല ദര്‍ശനത്തിന് തുല്യമാണെന്നാണ് വിശ്വാസം. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ട്രസ്റ്റീ ബോര്‍ഡ് ആണ് ക്ഷേത്ര ഭരണം നടത്തുന്നത്. ഭക്തജനങ്ങളുടെ നേതൃത്വത്തിലുള്ള നവീകരണ കമ്മറ്റി സഹായത്തിനുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് സദ്ഭാവന ട്രസ്റ്റ് പ്രസിദ്ധീകരിച്ച എസ് രാജേന്ദു രചിച്ച ഞെരളം ലിഖിതവും ഗ്രന്ധവരിയും എന്ന പുസ്തകം പരിശോധികാവുന്നതാണ്