ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
സാമൂഹ്യസാംസ്കാരികചരിത്രം പണ്ടുമുതലേ നെല്കൃചഷിയായിരുന്നു പ്രധാന വിള റബ്ബര്‍ വളരെ കുറവായിരുന്നു. തെങ്ങുകൃഷി ഇന്നു കാണുന്നത്ര വ്യാപകമായിരുന്നില്ല. പഴയകാലത്ത് കൃഷിയുടെ നിലത്തിന്റെ വിസ്തീര്‍ണ്ണം കുടുംബങ്ങളുടെ അഭിമാനത്തിന്റെ് അളവുകോല്‍ ആയിരുന്നു. പട്ടല്ലൂര്‍ നമ്പൂതിരി, മങ്കട കോവിലകം എന്നിവരായിരുന്നു ഇവിടുത്തെ ഭൂമി ഭൂരിഭാഗവും കൈയ്യടക്കിവച്ചിരുന്ന പ്രധാന ജന്മിമാര്. ക്ഷേത്രനടത്തിപ്പിനുവേണ്ടി ജന്മിമാര് വിട്ടുകൊടുത്ത ഭൂമിയാണ് ദേവസ്വം ഭൂമികളായി മാറിയത്. 1896-ല്‍ ആദ്യമായി ഭൂസര്വ്വേത നടന്നു. മലബാര്‍ ലഹളക്കാലത്തും മറ്റും രേഖകള്‍ പലതും നഷ്ടമായിപ്പോയതിനാല്‍ കര്ക്കിലടാം കുന്നിലും എടത്തനാട്ടുകരയിലും റീ സര്വ്വേന നടന്നു. 1940-കളിലാണ് എന്‍.എസ്.എസ് എസ്റ്റേറ്റ് എടത്തനാട്ടുകരയില്‍ ആരംഭിക്കുന്നത്. അന്നുമുതലാണ് റബ്ബര്കൃറഷി തുടങ്ങിയത്. ജന്മിമാര് നേരിട്ടല്ലാ കുടിയാന്മാസരുമായി ബന്ധപ്പെട്ടിരുന്നത്. ഇടനിലക്കാര്‍ മുഖേനെയായിരുന്നു...
കൂടുതൽ വായിക്കുക