ഇത് അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്. വെബ് സൈറ്റ് അപ്ഡേഷന്‍ പ്രവൃത്തി നടന്നു വരുന്നു.
വിവരാവകാശ നിയമം - 2005

പൊതു അധികാര സ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങള്‍ എല്ലാ പൌരന്മാര്‍ക്കും ലഭ്യമാക്കുന്നതിനും പൊതു അധികാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ സുതാര്യതയും വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കുന്നതിനും ജനങ്ങളോടുള്ള ഉത്തരവാദിത്വം നിലനിര്‍ത്തുന്നതിനും അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുമുള്ള വിവരാവകാശ നിയമം 2005 ഒക്ടോബര്‍ 12 മുതല്‍  പ്രാബല്യത്തില്‍ വന്നു. ഭരണഘടനാ പ്രകാരമോ ലോകസഭയുടെയോ നിയമസഭകളുടെയോ നിയമംവഴിയോ സര്‍ക്കാര്‍ വിജ്ഞാപനം വഴിയോ നിലവില്‍ വന്നതോ രൂപീകരിക്കപ്പെട്ടതോ ആയഎല്ലാ അധികാരികളുംസ്ഥാപനങ്ങളും സര്‍ക്കാരില്‍ നിന്നും ഏതെങ്കിലും തരത്തില്‍ സഹായധനം ലഭിക്കുന്ന സര്‍ക്കാര്‍ ഇതര സംഘടനകളും ഈ നിയമത്തിന്റെ പരിധിയില്‍ വരും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ സഹായധനം നല്‍കുന്ന സ്ഥാപനങ്ങള്‍ എന്നിവയുടെ അധീനതയിലുള്ള ഒരു ജോലിയോപ്രമാണമോരേഖയോ പരിശോധിക്കുന്നതിനുള്ള അവകാശംരേഖയുടെയോ പ്രമാണത്തിന്റെയോ കുറിപ്പുകളോ സംക്ഷിപ്തമോ എടുക്കല്‍സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ഏതു പദാര്‍ത്ഥത്തിന്റെയും സാക്ഷ്യപ്പെടുത്തിയ സാമ്പിളുകള്‍ എടുക്കല്‍ കമ്പ്യൂട്ടറിലോ അതുപോലുള്ള മറ്റു ഇലക്ട്രോണിക് സംവിധാനങ്ങളിലോ ശേഖരിച്ചുവെച്ചിട്ടുള്ള വിവരങ്ങള്‍പ്രിന്റൌട്ടുകള്‍ ഫ്ലോപ്പികള്‍ ഡിസ്കുകള്‍ ടേപ്പുകള്‍ വീഡിയോ കാസറ്റുകള്‍ മുതലായ രൂപത്തില്‍പകര്‍പ്പായി ലഭിക്കാനും ഏതൊരു പൌരനും അവകാശമുണ്ടെന്ന് നിയമം വ്യവസ്ഥചെയ്യുന്നു. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പബ്ലിക് ഇന്‍ഫര്‍മേഷന്‍ഓഫീസര്‍മാരെയും അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.

പബ്ലിക് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍മാര്‍

ഗ്രാമപഞ്ചായത്ത്

പബ്ലിക് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍ഗ്രാമപഞ്ചായത്ത് സെക്രട്ടറി 
അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍ ഹെഡ് ക്ലാര്‍ക്ക്

അപ്പലേറ്റ് അതോറിറ്റി അസിസ്റ്റന്റ് ഡയറക്ടർ

ജോയിന്റ് ഡയറക്ടറുടെ കാര്യാലയം

സിവിൽ സ്റ്റേഷൻ, പാലക്കാട്

സ്റ്റേറ്റ് പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അപ്പീൽ അധികാരി എന്നിവരുടെ വിശദാശങ്ങൾ

 

ക്രമ നമ്പർ

 

സ്റ്റേറ്റ് പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ പേര്ഫോൺനമ്പർ

 

അപ്പീൽ അധികാരിയുടെ പേര്ഫോൺ നമ്പർ

1

ബാല അരുൺ കെ ബി

സെക്രട്ടറി

9496047160

 

മനോജ്.എസ്

അസിസ്റ്റന്റ് ഡയറക്ടർ

ജോയിന്റ് ഡയറക്ടറുടെ കാര്യാലയം

സിവിൽ സ്റ്റേഷൻ, പാലക്കാട്

0491-2505155

ഫീസുകളുടെ വിവരം

വിവരാവകാശ നിയമപ്രകാരമുള്ള വിവരങ്ങളും രേഖകളും ലഭിക്കുന്നതിന് ഒടുക്കേണ്ട ഫീസുകളുടെ വിവരം

  1. വകുപ്പ് 7(1) പ്രകാരം

    1. വിവരങ്ങള്‍ എ4 വലിപ്പത്തിലുള്ള പേപ്പറില്‍ ലഭിക്കുന്നതിന് ഓരോ പേജിനും: രൂപ.
    2. വലിപ്പം കൂടുതലുള്ള പേപ്പറില്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് : അതിനുള്ള യഥാര്‍ത്ഥ ചെലവ്.
    3. സാമ്പിളുകളും മോഡലുകളും ലഭിക്കുന്നതിന്  : അതിനുള്ള യഥാര്‍ത്ഥ വില/ചെലവ്.
    4. രേഖകളുടെ പരിശോധനയ്ക്ക് : ആദ്യത്തെ ഒരു മണിക്കൂറിന് ഫീസില്ല. അതിനുശേഷമുള്ള ഓരോ 30 മിനിറ്റിനും അതിന്റെ അംശത്തിനും 10 രൂപ വീതം
  2. വകുപ്പ് 7(5) 

    1. സി.ഡി.ഫ്ലോപ്പി തുടങ്ങിയ ഇലക്ട്രോണിക് രൂപത്തില്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് (ഓരോന്നിനും) : 75 രൂപ.
    2. പ്രിന്റഡ് രൂപത്തില്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് (ഓരോ പേജിനും) : രൂപ.

  • RTI Act കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
  • RTI Rules കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക